ഡബ്ലിൻ: അയർലൻഡിലേക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ ഒൻപത് മാസത്തിനിടെ സഞ്ചാരികളുടെ എണ്ണത്തിൽ 7.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത്തരത്തിൽ സഞ്ചാരികളുടെ എണ്ണം കുറയുന്നത് രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണ്.
സന്ദർശകരുടെ എണ്ണത്തിൽ മാത്രമല്ല ഇവിടെ ചിലവഴിയ്ക്കുന്ന തുകയുടെ കാര്യത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. ചിലവാക്കലിൽ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
ഈ വർഷം ആദ്യ ഒൻപത് മാസങ്ങളിൽ 48.51 ലക്ഷം സഞ്ചാരികളാണ് അയർലൻഡിൽ എത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 52.45 ലക്ഷം ആയിരുന്നു. 3.94 ലക്ഷം കുറവാണ് ഇക്കുറി വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.

