ഡബ്ലിൻ: അയർലൻഡിൽ നാഷണൽ കാർ ടെസ്റ്റ് (എൻടിസി) അപ്പോയിന്റ്മെന്റ് വഴി തട്ടിപ്പ്. ഇതേ തുടർന്ന് കാർ ടെസ്റ്റിംഗ് സർവ്വീസ് മുന്നറിയിപ്പ് നൽകി. വാഹന ഉടമകളിൽ നിന്നും നൂറ് കണക്കിന് യൂറോയാണ് തട്ടിയെടുത്തത്.
എൻടിസിയുടെ വ്യാജവെബ്സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ്. ഇതുവഴിയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ വലിയ തുകയാണ് ഡ്രൈവർമാരോട് ആവശ്യപ്പെടുന്നത്. കാർ ഉടമകളാണ് തട്ടിപ്പിന് കൂടുതലായി ഇരയാകുന്നത്. അതിനാൽ ഡ്രൈവർമാർ ടെസ്റ്റ് ബുക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നാഷണൽ കാർ ടെസ്റ്റ് മുന്നറിയിപ്പ് നൽകി.
Discussion about this post

