ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ ഡാറ്റാ സെന്ററുകൾ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതിയ്ക്ക് എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്ക് അംഗീകാരം നൽകി. അടുത്ത അഞ്ച് വർഷം കൊണ്ട് നിരവധി ഡാറ്റാ സെന്ററുകൾ എന്നതാണ് ലക്ഷ്യം.
ലാർജ് എനർജി യൂസർ ആക്ഷൻ പ്ലാൻ (ലീപ്) എന്നതാണ് പദ്ധതി. സെമികണ്ടക്ടറുകൾ, ഫാർമസ്യൂട്ടിക്കൽസ്, ഡാറ്റാ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിൽ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.
Discussion about this post

