ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അറ്റോർണി ജനറലിനെ കാണും. എഐ ചാറ്റ് ബോട്ടായ ഗ്രോക്ക് ഉപയോഗിച്ച് നഗ്നചിത്രങ്ങൾ നിർമ്മിച്ച വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ മീഹോൾ മാർട്ടിൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
വളരെ ഗുരുതരമായ പ്രശ്നം എന്നായിരുന്നു സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. സർക്കാർ ഇതിൽ ശക്തമായ ഇടപെടൽ നടത്തും. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ എത്രയും വേഗം പോലീസിനെ അറിയിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

