ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ വിമർശിച്ച് റയാൻഎയർ ചീഫ് എക്സിക്യൂട്ടീവ് മൈക്കിൾ ഒ ലിയറി. മീഹോൾ മാർട്ടിനെ കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ലെന്നും ജൂലൈയ്ക്ക് അപ്പുറം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
അയർലൻഡിലെ റോഡുകളുടെയും ആരോഗ്യമേഖലയുടെയും നിലവാരമില്ലായ്മ അദ്ദേഹം സംസാരിക്കുന്നതിനിടെ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഭവന പ്രതിസന്ധി മുൻപെങ്ങും ഇല്ലാത്ത തരത്തിൽ വർധിക്കുകയാണ്. ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയ പരിധി വലിയ പ്രശ്നം ആണെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post

