കോർക്ക്: കോർക്കിൽ പുതിയ അപ്പാർട്ട്മെന്റ് പദ്ധതിയ്ക്ക് അനുമതി നിഷേധിച്ച് ബോർഡ് പ്ലീനാല. ത്രീ ബെഡോ അതിലധികം സൗകര്യമുള്ളതോ ആയ വീടുകൾ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. 120 വീടുകൾക്കായുള്ള ഭവന പദ്ധതിയാണ് ബാലിൻകോളിംഗിനോട് ചേർന്നുള്ള മേഖലയിൽ നടപ്പിലാക്കുന്നത്.
ഒ ഫ്ളിൻ കൺസ്ട്രക്ഷനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. ആറ് നിലകളിലായി 84 ടു ബെഡ് അപ്പാർട്ട്മെന്റുകളും, 39 വൺ ബെഡ് അപ്പാർട്ട്മെന്റുകളും മാത്രമുള്ള രൂപ രേഖയാണ് നിർമ്മാണ കമ്പനി ബോർഡിന് മുൻപാകെ സമ ർപ്പിച്ചത്. എന്നാൽ പദ്ധതിയിൽ ത്രീ ബെഡ് സൗകര്യം കൂടി ഉൾപ്പെടുത്തണം എന്നാണ് ബോർഡിന്റെ നിലപാട്.
Discussion about this post

