ടിപ്പററി: ഓണക്കാലമായതോടെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി. മുൻ വർഷത്തേത് പോലെ ആഴ്ചകൾ നീണ്ട് നിൽക്കുന്ന പരിപാടിയാണ് ഇക്കുറിയും. ഓണാഘോഷത്തിന്റെ ഭാഗമായി ഈ മാസം 1 ന് നീനാ ഒളിംപിക് അത്ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് സ്പോർട്സ് ഡേ നടന്നു. വരും ആഴ്ചകളിൽ കൂടുതൽ ആഘോഷപരിപാടികൾ നടക്കും.
നീനാ കൈരളി അംഗങ്ങളെ നാല് ടീമുകളായി തിരിച്ചിട്ടുണ്ട്. കൊമ്പൻസ് റീലോഡഡ്, നീനാ ജിംഘാന, തീപ്പൊരി, വേടൻ എന്നിങ്ങനെയാണ് ടീമുകൾക്ക് പേര് നൽകിയിരിക്കുന്നത്. നാല് ടീമുകളുടെയും വാശിയേറിയ പോരാട്ടത്തിന് ആയിരുന്നു സ്പോർഡ്സ് ഡേ സാക്ഷ്യം വഹിച്ചത്. വടംവലി, റിലേ, ക്രിക്കറ്റ്, ക്വിസ്, ബാഡ്മിന്റൺ, ലേലം, റമ്മി എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്. കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടന്നിരുന്നു.
സെപ്തംബർ വരെ ഈ ആഘോഷപരിപാടികൾ തുടരും. സെപ്തംബറിൽ നടക്കുന്ന ഓണാഘോഷങ്ങളോടെയും ഓണസദ്യയോടെയും ആഘോഷപരിപാടികൾക്ക് അവസാനമാകും.

