റോസ്കോമൺ: ന്യൂഇയർ ദിനത്തിൽ കൗണ്ടി റോസ്കോമണിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ 30 കാരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
ഇന്നലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ നാല് പ്രകാരം ആണ് അറസ്റ്റ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Discussion about this post

