ഡബ്ലിൻ: അയർലൻഡിൽ പുതിയ വാപ്പ് നികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ആയിരുന്നു ഇത്. ഒരു മില്ലി ലിറ്റർ ഇ-ലിക്വിഡിന് 50 സെന്റ് എന്ന നിരക്കിലാണ് നികുതി ഈടാക്കുക.
കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഉടൻ നടപ്പിലാക്കുമെന്ന് സെപ്തംബറിൽ ധനമന്ത്രി പാസ്കൽ ഡോണോഹോ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ നികുതി ഈടാക്കുന്നത്. യുവാക്കൾക്കിടയിൽ വാപ്പ് ഉപയോഗം കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി.
Discussion about this post

