നിലപാടിൽ കർക്കശക്കാരിയായ പുതിയ പ്രസിഡന്റ് , കാതറിൻ കനോലി . 63% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കാതറിൻ വിജയം ഉറപ്പിച്ചത്.
1957 ജൂലൈ 12ന് ഗോള്‍വേയിലാണ് കാതറിന് മാര്‍ട്ടീന ആന്‍ കനോലിയുടെ ജനനം. 14 മക്കളിൽ ഒരാൾ . ഒൻപതാം വയസിലാണ് അമ്മയുടെ വേർപാട് . 1981ല്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടി , 1989-ല്‍ ഗോള്‍വേ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമപഠനത്തിലും ബിരുദം നേടി. ഏതാനും കാലം അഭിഭാഷകയായും ജോലി ചെയ്തു.
ലേബര്‍ പാര്‍ട്ടി അംഗമായി രാഷ്ട്രീയജീവിതം ആരംഭിച്ച കാതറിൻ 1999ല്‍ ഗോള്‍വേ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത് . അതിലും വിജയം കാതറിനൊപ്പം നിന്നു. 2004 മുതല്‍ 2005 വരെ ഗോള്‍വേ മേയറായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് 2006ല്‍ അവര്‍ പാര്‍ട്ടി വിടുകയും, 2007, 2011 വര്‍ഷങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന് പരാജയപ്പെടുകയും ചെയ്തു. 2020 മുതല്‍ 2024 വരെ ഐറിഷ് പാര്‍ലമെന്റിലെ ആദ്യത്തെ വനിതാ സ്പീക്കര്‍ ആയി സേവനമനുഷ്ഠിച്ചു.
നാറ്റോ, യൂറോപ്യന്‍ യൂണിയന്, യൂറോപ്യന്‍ സൈനികവല്‍ക്കരണം എന്നിവയ്ക്ക് എതിരെയുള്ള നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് കാതറിൻ. റഷ്യയുടെ യുക്രെയിന് അധിനിവേശത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.സ്വവര്‍ഗ വിവാഹങ്ങളെയും, ഗര്‍ഭഛിദ്രം നടത്താനുള്ള സ്വാതന്ത്ര്യത്തെയും പിന്തുണയ്ക്കുന്ന വ്യക്തിയുമാണ് കാതറിൻ.

