ഡബ്ലിൻ: അയർലന്റിലെ ക്നാനായ കാത്തലിക് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊച്ചാലുങ്കൽ ജോസ്ജോൺ (ഇരവിമംഗലം) ആണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. ദ്രോഹഡ ആർഡി കമ്മ്യൂണിറ്റി സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ആയിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ആയിരത്തിൽപരം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
അലക്സ് മോൻ വട്ടുകുളത്തിൽ (ചെറുകര) ആണ് അസോസിയേഷൻ സെക്രട്ടറി. അരുൺ തോമസ് കാടൻകുഴിയിലിനെ (പുന്നത്തുറ) ട്രഷറർ ആയും, ബിജു സ്റ്റീഫൻ മുടക്കോടിലിനെ (മ്രാല) പി ആർ ഓ ആയും തിരഞ്ഞെടുത്തു. ആകെമൊത്തം 25 പേരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ മാസം 12 ന് ബ്ലാഞ്ചസ്റ്റോണിൽ നടന്ന ചടങ്ങിൽ 2023 -25 കാലഘട്ടത്തിലെ പ്രസിഡന്റ് ജോസ് ചാക്കോ പ്ലാമ്പറമ്പിൽ, സെക്രട്ടറി ഷാജുമോൻ ഒഴുകയിൽ എന്നിവർ ചേർന്ന് മെനോറ വിളക്ക് തെളിച്ചുകൊണ്ട് ഭാരവാഹിസ്ഥാനങ്ങൾ ഔദ്യോഗികമായി കൈമാറ്റം ചെയ്തു.

