ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ 18 വയസ്സിൽ താഴെയുള്ളവർക്ക് ഇ- സ്കൂട്ടർ ഉപയോഗിക്കുന്നതിന് വിലക്ക്. ഇതുമായി ബന്ധപ്പെട്ട നിയമം ഇന്ന് മുതൽ നിലവിൽ വന്നു. നിയമം ലംഘിച്ചാൽ കർശന നടപടികൾ ആയിരിക്കും സ്വീകരിക്കുക. നാല് ആഴ്ച മുൻപ് ഇ സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് ഹെൽമറ്റും ഹൈ വിസിബിലിറ്റി ക്ലോത്തിംഗും നിർബന്ധമാക്കിയിരുന്നു.
ഇതുവരെ 16 വയസ്സിന് താഴെയുള്ളവർക്കാണ് ഇ സ്കൂട്ടർ ഉപയോഗത്തിന് നിരോധനം ഉണ്ടായിരുന്നത്. എന്നാൽ ഇ- സ്കൂട്ടർ അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പ്രായപരിധി ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. ഇനി മുതൽ പിടിച്ചെടുത്ത ഇ സ്കൂട്ടർ വിട്ടുകിട്ടുന്നതിനുള്ള പിഴ തുകയും ഉയർത്തിയിട്ടുണ്ട്. 80 യൂറോയാണ് പിഴ. നിശ്ചിയ സമയപരിധിയ്ക്ക് ശേഷം ഒാരോ ദിവസത്തിനും 30 യൂറോ വച്ച് ഈടാക്കും.

