കോർക്ക്: കോർക്ക് സിറ്റിയിൽ പുതിയ അപ്പാർട്ട്മെന്റ് പദ്ധതിയ്ക്കായുള്ള അനുമതി നിഷേധിച്ച് ആസൂത്രണ ബോർഡ്. അപ്പാർട്ട്മെന്റ് ബ്ലോക്കുകൾ കാഴ്ചയ്ക്ക് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എണ്ണൂറോളം വീടുകൾക്കായുള്ള പദ്ധതി ആയിരുന്നു ഇവിടെ പൂർത്തീകരിക്കാനിരുന്നത്.
ടിസ്നൗ പ്രോപ്പർട്ടി കമ്പനി ലിമിറ്റഡിനാണ് അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുന്നതിനുളള കരാർ ലഭിച്ചിട്ടുള്ളത്. പ്രമുഖ ഡെവലപ്പറായ കോമർ പ്രോപ്പർട്ടി ഡെവലപ്മെന്റ് ഗ്രൂപ്പിന്റേതാണ് കമ്പനി. റിവർ ലീയ്ക്ക് സമീപമായി 4.86 ഹെക്ടർ സ്ഥലത്താണ് അപ്പാർട്ട്മെന്റുകളുടെ നിർമ്മാണം. 35 നിലകളുള്ള ആറ് അപ്പാർട്ട്മെന്റുകൾ ആയി 823 വീടുകൾ നിർമ്മിക്കാൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്.
മൂന്ന് റെസ്റ്റോറന്റുകൾ, ലൈബ്രറി, മെഡിക്കൽ സെന്റർ, ഫാർമസി, പോസ്റ്റ് ഓഫീസ്, ഡെന്റൽ ക്ലിനിക്ക് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

