ടിപ്പററി: നീനാ ചിയേഴ്സ് സംഘടിപ്പിച്ച് ഓൾ അയർലന്റ് വടംവലി മത്സരത്തിൽ നാവൻ റോയൽസിന് ഒന്നാം സ്ഥാനം. പാപ്പൻസ് ഫിസ്ബറോ രണ്ടാം സ്ഥാനവും, ചിയേഴ്സ് നീനാ മൂന്നാം സ്ഥാനവും നേടി. നീനാ ഒളിമ്പിക്സ് അത്ലറ്റിക് ക്ലബ്ബിൽ വച്ചായിരുന്നു വടംവലി മത്സരം സംഘടിപ്പിച്ചത്.
ടിംസിന്റെ ( ടഗ് ഓഫ് വാർ അയർലന്റ്- ഇന്ത്യ മലയാളി സെഗ്മന്റിന്റെ ) നിയമാവലി അനുസരിച്ചായിരുന്നു മത്സരങ്ങൾ. പരിപാടി ഫാ. റെക്സൻ ചുള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഐറിഷ് ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി നോയൽ സമ്മാനദാനം നിർവ്വഹിച്ചു. നിരവധി ടീമുകൾ പങ്കെടുത്ത വാശിയേറിയ പോരാട്ടത്തിൽ ഡിഫന്റേഴ്സ് ദുംഗർവൻ നാലാം സ്ഥാനം നേടി.
Discussion about this post

