ഡബ്ലിൻ: അയർലൻഡിൽ ഇക്കുറി ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം വാങ്ങുന്നത് 12 ലധികം പേർ. രാജ്യത്തെ 11 കൗണ്ടികളിൽ ഉള്ളവരാണ് ഇത്തവണത്തെ നാഷണൽ ബ്രേവറി അവാർഡിന് അർഹരായിരിക്കുന്നത്. ലെയ്ൻസ്റ്റർ ഹൗസിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
ആപത്തിൽ അകപ്പെട്ടവരെ സ്വന്തം ജീവൻ പണയം വച്ച് ജീവിതത്തിലേക്ക് കയറ്റിയവർക്കാണ് പുരസ്കാരം നൽകുന്നത്. വ്യക്തികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നൽകും. ഡെയിൽ ഐറാൻ ചെയർ പേഴ്സൺ വോറോണ മർഫിയാണ് ഇവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കുക. കഴിഞ്ഞ വർഷം സ്വന്തം ജീവൻ ത്യജിച്ച് കാർ അപകടത്തിൽ നിന്നും സ്ത്രീയെ രക്ഷിച്ച കെല്ലഗൻ ഒ കീഫിന്റെ കുടുംബത്തിന് മരണാനന്തര ബഹുമതിയായി ഗോൾഡ് മെഡലും നൽകും.
Discussion about this post

