കോർക്ക്: കോർക്കിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ചു. 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ചയാണ് ഹോളിഹില്ലിലെ ഹോളിവില്ലെയിലെ വീട്ടിൽ താമസിക്കുന്ന 30 വയസ്സുകാരൻ കുത്തേറ്റ് മരിച്ചത്.
രണ്ട് പേർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 30 കാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Discussion about this post

