കോ ഡൗണിൽ ഗർഭിണിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 28 കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രണ്ട് കുട്ടികളുടെ അമ്മയായ 27 കാരി സാറ മോണ്ട്ഗോമറിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്..ഡൊണാഗഡിയിലെ കടൽത്തീര ഗ്രാമത്തിലെ എൽംഫീൽഡ് വാക്കിലെ വീട്ടിലെ താഴത്തെ നിലയിലെ ഫ്ലാറ്റിലാണ് സാറയെ കണ്ടെത്തിയത്. വീടിനുള്ളിൽ ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിൽ കിടക്കുന്ന സ്ത്രീയെക്കുറിച്ച് ഉച്ചയ്ക്ക് 2.15 ഓടെ പോലീസിന് അറിയിപ്പ് ലഭിച്ചു.
അയർലൻഡ് ആംബുലൻസ് സർവീസ് സംഭവസ്ഥലത്ത് എത്തി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ടോം ഫിലിപ്സ് പറഞ്ഞു.അന്വേഷണം തുടരുന്നതിനിടയിൽ സാറയുടെ കുടുംബത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ട്.” എന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത “സമൂഹത്തിനുള്ളിൽ ഞെട്ടലും ആശങ്കയും ഉണ്ടാക്കും” എന്ന് മനസ്സിലാക്കുന്നുവെന്ന് നോർത്ത് ഏരിയ ചീഫ് ഇൻസ്പെക്ടർ യോവോൺ മക്മാനസ് പറഞ്ഞു.ആശങ്കകളുള്ളവരോ ഉപദേശം ആവശ്യമുള്ളവരോ PSNI-യുമായി ബന്ധപ്പെടാനും അവർ അഭ്യർത്ഥിച്ചു.
“സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അക്രമം വ്യക്തികളിലും കുടുംബങ്ങളിലും വിശാലമായ സമൂഹത്തിലും ചെലുത്തുന്ന ആഴത്തിലുള്ള ആഘാതം ഞങ്ങൾ തിരിച്ചറിയുന്നു,” യോവോൺ മക്മാനസ് പറഞ്ഞു.

