ഡബ്ലിൻ ; ഈ വർഷത്തെ ഡബ്ലിൻ മാരത്തണിൽ പങ്കാളികളാകാൻ 22,500-ലധികം പേർ . എലൈറ്റ് അത്ലറ്റുകൾ, ക്ലബ് റണ്ണേഴ്സ്, വീൽചെയർ പങ്കാളികൾ, ചാരിറ്റി ഫണ്ട്റൈസർമാർ എന്നിവരുൾപ്പെടെ മാരത്തണിൽ പങ്കെടുക്കുന്നുണ്ട്.
44-ാമത് എഡിഷൻ പരിപാടിക്ക് മുന്നോടിയായി നഗരത്തിലുടനീളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8.45 ന് ആരംഭിച്ച് വൈകുന്നേരം 5 മണി വരെ നിയന്ത്രണമുണ്ടാകും. ഏകദേശം 330,000 കാണികൾ മത്സരം കാണാൻ തെരുവുകളിൽ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐറിഷ് ലൈഫ് ഡബ്ലിൻ മാരത്തൺ ലീസൺ സ്ട്രീറ്റ് ലോവറിൽ നിന്ന് ആരംഭിക്കും . ഡബ്ലിൻ സിറ്റി സെന്റർ, ഫീനിക്സ് പാർക്ക്, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ എന്നിവയിലൂടെ കടന്നുപോകുന്ന റൂട്ടിൽ 200-ലധികം വളണ്ടിയർമാർ മേൽനോട്ടം വഹിക്കും. മൗണ്ട് സ്ട്രീറ്റ് അപ്പറിൽ അവസാനിക്കും.120-ലധികം ചാരിറ്റികൾക്കായി €9 മില്യൺ സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

