ഡബ്ലിൻ: എം50യിലുണ്ടായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. അപകടത്തിൽപ്പെട്ട കാറുകളിൽ ഒന്ന് മോഷ്ടിക്കപ്പെട്ടതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
കൗമാരക്കാർ ഓടിച്ചിരുന്നതാണ് മോഷ്ടിച്ച കാർ. ശനിയാഴ്ച ആയിരുന്നു മോഷണം നടന്നത്. കൗമാരക്കാരാണോ കാർ മോഷ്ടിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഞായറാഴ്ച ആയിരുന്നു അപകടം ഉണ്ടായത്. അമിത വേഗതയിൽ തെറ്റായ സൈഡിലൂടെ കൗമാരക്കാർ വാഹനം ഓടിയ്ക്കുകയായിരുന്നു. ഈ കാർ ശരിയായ ദിശയിൽ വരികയായിരുന്ന 20 കാരന്റെ കാറുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ ഒൻപത് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ 20 കാരന്റെ പരിക്ക് സാരമുള്ളതാണ്. സംഭവത്തിൽ ഗാർഡ ഷിക്കോണയുടെ നിർദ്ദേശ പ്രകാരം ഫിയോസ്രൂവാണ് അന്വേഷണം നടത്തുന്നത്.

