ഡബ്ലിൻ: നഗരത്തിലെ പ്രമുഖ മോളി മലോൺ പ്രതിമ നാശത്തിന്റെ വക്കിൽ. നിരന്തരമായി പ്രതിമയ്ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ സാരമായ കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുർബലമായ പ്രതിമ ഏത് സമയം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഉള്ളത്.
രണ്ട് പിന്നുകൾ ഉപയോഗിച്ചാണ് പ്രതിമയെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. ഈ രണ്ട് പിന്നുകളും ദ്രവിച്ചു. ഇത് തകർന്നാൽ പ്രതിമ നിലംപൊത്തും. പിന്നുകൾ മാറ്റി സ്ഥാപിക്കണമെങ്കിൽ വലിയ കടമ്പകൾ കടക്കാനുണ്ടെന്നാണ് പരിശോധിച്ച അധികൃതർ വ്യക്തമാക്കുന്നത്.
പ്രതിമയുടെ കേടുപാടുകൾ കണ്ടെത്താൻ ജനുവരിയിൽ ബുഷി പാർക്ക് അയൺവർക്കേഴ്സ് ഈ വർഷം ജനുവരിയിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ പരിശോധന നടത്തിയിരിക്കുന്നത്.

