ഡബ്ലിൻ: ബാക്ക് ഗാർഡനുകളിൽ മോഡ്യുലാർ വീടുകൾ നിർമ്മിക്കുന്നതിനായുള്ള ആസൂത്രണ ഇളവുകൾ കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ആവശ്യം. ത്രെഷോൾഡ്, ഏജ് ആക്ഷൻ, ഐറിഷ് കൗൺസിൽ ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ്സ് എന്നിവരാണ് ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇളവുകൾ നൽകുന്നത് വാടകക്കാരുടെ അവകാശങ്ങളെ ബാധിക്കുമെന്നും ഭവന നിലവാരം ദുർബലപ്പെടുത്തുമെന്നും ഇവർ വ്യക്തമാക്കി.
നിലവിലെ നീക്കം താത്കാലികമായി നിർത്തിവച്ച് വിഷയത്തിൽ വിദഗ്ധരുമായും മുൻനിര സംഘടനകളുമായും ചർച്ച നടത്തണം എന്നാണ് ഇവരുടെ ആവശ്യം. ബാക്ക് ഗാർഡൻ മോഡ്യുലാർ ഹോമുകൾക്ക് ആസൂത്രണ ഇളവുകൾ നൽകുന്ന വിഷയം അടുത്ത ആഴ്ച മന്ത്രിസഭയിൽ അവതരിപ്പിക്കാൻ ഇരിക്കുകയാണ് സർക്കാർ. ഇതിനിടെയാണ് നീക്കം നിർത്തിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

