ലിമെറിക്ക്: സിറ്റി പാർക്കിൽ മോഡുലാർ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിയ്ക്കെതിരെ ലിമെറിക്ക് സിറ്റി കൗൺസിലിലെ കൗൺസിലർമാർ. എതിർപ്പ് പ്രകടമാക്കി ഐത്യകണ്ഠേന വോട്ട് ചെയ്തു. ജെയിൻസ്ബോറോയിലെ ബോറോ പാർക്കിൽ 500 മോഡുലാർ യൂണിറ്റുകൾ നിർമ്മിക്കാനാണ് കൗൺസിലിന്റെ നീക്കം.
മേയർ ജോൺ മൊറാനാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. തുടർന്ന് ഇതിൽ വോട്ടെടുപ്പ് നടക്കുകയായിരുന്നു. ഇന്നലെ രാത്രി നടന്ന കൗൺസിലിന്റെ പ്രത്യേക യോഗത്തിലായിരുന്നു വോട്ടെടുപ്പ്. ലിമെറിക്കിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിയെന്ന് മൊറാൻ അഭിപ്രായപ്പെട്ടു. പിന്നാലെ
കൗൺസിലർമാരായ സാറാ കീലിയും പ്രിയോം ചോംഹെയർലിയോയർ കാതറിൻ സ്ലാറ്ററിയും ചേർന്ന് അവതരിപ്പിച്ച പ്രമേയം പൂജ്യത്തിനെതിരെ 39 വോട്ടുകൾക്ക് പാസായി.

