വെക്സ്ഫോർഡ്: വെക്സ്ഫോർഡിലെ പ്രളയ ദുരിതബാധിതരെ കാണാൻ ദുരിതാശ്വാസ ചുമതലയുള്ള സഹമന്ത്രി കെവിൻ ബോക്സർ മെറാൻ. ഇന്ന് രാവിലെ അദ്ദേഹം പ്രളയത്തെ തുടർന്ന് ദുരിതം അനുഭവിച്ച വീട്ടുടമസ്ഥരെ കാണും. അധികൃതരുമായി ചേർന്ന് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും.
ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയാണ് കൗണ്ടിയിൽ അനുഭവപ്പെട്ടത്. ഇതിന് ശേഷവും ശക്തമായ മഴ കൗണ്ടിയിൽ ലഭിച്ചു. ഇതെല്ലാമാണ് വെക്സ്ഫോർഡ് ജനതയുടെ ജീവിതം ദുരിതത്തിലാഴ്ത്തിയത്. നദികൾ കരകവിഞ്ഞതോടെ നിരവധി വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് വെള്ളം കയറിയത്.
Discussion about this post

