അൾസ്റ്റർ: അൾസ്റ്റർ യൂണിയനിസ്റ്റ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയാൻ മൈക്ക് നെസ്ബിറ്റ്. നിലവിലെ അസംബ്ലികാലാവധിയ്ക്ക് ശേഷം പദവി ഒഴിയുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 2027 ൽ പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് പുതിയ നേതാവിനെ തിരഞ്ഞെടുക്കും.
2024 ലാണ് നെസ്ബിറ്റ് പാർട്ടിയുടെ നേതൃ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെയുണ്ടായിരുന്ന നേതാവ് ഡഗ് ബീറ്റി രാജിവച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം പദവി ഏറ്റെടുത്തത്. രണ്ടാമത്തെ തവണ ആയിരുന്നു അദ്ദേഹം നേതൃപദവി അലങ്കരിച്ചത്. നേരത്തെ 2012 നും 2017 നും ഇടയിൽ പാർട്ടിയുടെ നേതാവ് ആയിരുന്നു.
Discussion about this post

