ഡബ്ലിൻ: അയർലൻഡിൽ നിന്നും വൻ വരുമാന നേട്ടം സ്വന്തമാക്കി മെറ്റ. കഴിഞ്ഞ വർഷം മണിക്കൂറിൽ 9.7 മില്യൺ യൂറോയുടെ വരുമാനമാണ് ഡബ്ലിനിലെ ഫേസ്ബുക്ക് ആസ്ഥാനത്തിന് ലഭിച്ചത്. കഴിഞ്ഞ വർഷം മെറ്റയുടെ അയർലൻഡ് പ്ലാറ്റ്ഫോമിൽ നിന്നും ലഭിച്ച വരുമാനത്തിൽ വലിയ വർധനവുണ്ട്.
വരുമാനത്തിൽ 22 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 15.54 ബില്യൺ യൂറോയുടെ വരുമാന വർധനവ് കഴിഞ്ഞ വർഷം ഉണ്ടായി. ഇതോടെ വരുമാനം 85.29 മില്യൺ യൂറോ ആയി. 1.64 ബില്യൺ യൂറോ ആയിരുന്നു പ്രതിവാര വരുമാനം. 2024ൽ യുഎസ് ആസ്ഥാനമായുള്ള മെറ്റയുടെ ആഗോള വരുമാനമായ 164.5 ബില്യൺ ഡോളറിന്റെ (142 ബില്യൺ യൂറോ) 60 ശതമാനവും ഡബ്ലിൻ ആസ്ഥാനമായുള്ള യൂണിറ്റിൽ രേഖപ്പെടുത്തിയ വരുമാനമാണ്.

