ഡബ്ലിൻ: കഴിഞ്ഞ 85 വർഷത്തിനിടെ അഞ്ചാമത്തെ ഏറ്റവും മഴയുള്ള വർഷം ആയിരുന്നു 2025 നവംബർ. കഴിഞ്ഞ മാസം നിരവധി ദിവസങ്ങളിലാണ് രാജ്യത്ത് മഴ ലഭിച്ചത്. അതേസമയം ശരാശരിയ്ക്ക് മുകളിൽ താപനിലയും നവംബറിൽ രേഖപ്പെടുത്തിയിരുന്നു.
ക്ലോഡിയ കൊടുങ്കാറ്റും ശീതകാല മഴയും ഈ നവംബറിൽ അനുഭവപ്പെട്ടു. ദേശീയ ഗ്രിഡ് ശരാശരിയായ 189 മില്ലീ ലിറ്റർ മഴയായിരുന്നു നവംബറിൽ ലഭിച്ചത്. 1991- 2020 ലെ ദീർഘകാല ശരാശരിയുടെ 136 ശതമാനം ആണ് ഇത്. കഴിഞ്ഞ 85 വർഷത്തിനിടെ 2009 നവംബറിൽ ആയിരുന്നു ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 278.8 മില്ലീ ലിറ്റർ. ഏറ്റവും കുറവ് 1942 നവംബറിൽ ആയിരുന്നു. 33.2 മില്ലീ ലിറ്റർ.
Discussion about this post

