ഡബ്ലിൻ: ഒക്ടോബറിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്വർക്ക് ടീമുമായി കൂടിക്കാഴ്ച നടത്തിയത് 1,283 കുട്ടികൾ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. സെപ്തംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബറിൽ കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സെപ്തംബറിൽ 1283 കുട്ടികളാണ് സിഡിഎൻടിയുമായി കൂടിക്കാഴ്ച നടത്തിയത്.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളിൽ നിന്നും ആദ്യ സമ്പർക്കത്തിനായുള്ള കാത്തിരിപ്പ് സമയത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. 9,620 കുട്ടികൾ സിഡിഎൻടിയിൽ നിന്നുള്ള ആദ്യ സമ്പർക്കത്തിനായി കാത്തിരിക്കുന്നു. ഇവരിൽ 6248 പേർ ഒരു വർഷത്തിലേറെയായി കാത്തിരിക്കുന്നവരാണ്.
Discussion about this post

