ഡബ്ലിൻ: അയർലൻഡിൽ പ്രീ – ടീൻസ് കുട്ടികൾക്കായി ധ്യാനം സംഘടിപ്പിക്കുന്നു. അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയുടെ അയർലൻഡ് ചിൽഡ്രൻസ് ടീമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ആത്മീയ വളർച്ച പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 26,27 തിയതികളിലായിട്ടാണ് പരിപാടി. 9 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളാണ് പ്രീ ടീൻസ് വിഭാഗത്തിൽ ഉൾപ്പെടുന്നത്. രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടികൾ വൈകീട്ട് നാല് മണിയ്ക്കാണ് അവസാനിക്കുക. ധ്യാനത്തിൽ പങ്കെടുക്കാൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ബിജോ: 089 461 9950
ജെൻസി: 089 405 5224
ദീപ: 087 940 2127
ആശ: 087 772 4033

