ബെൽഫാസ്റ്റ്: പ്രസവവും അതുമായി ബന്ധപ്പെട്ട സേവനങ്ങളും നിർത്തിവച്ച് വടക്കൻ അയർലൻഡിലെ പ്രമുഖ ആശുപത്രി. ഡെയ്സി ഹിൽ ആശുപത്രിയാണ് താത്കാലികമായി സേവനങ്ങൾ നിർത്തിവച്ചത്. ഗൈനക്കോളജിയിൽ ആവശ്യമായ ജീവനക്കാർ ഇല്ലാത്തതിനെ തുടർന്നാണ് തീരുമാനം.
സതേൺ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റ് ആണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയത്. ന്യൂറി സൈറ്റിലെ ആശുപത്രിയിൽ വെള്ളിയാഴ്ച മുതൽ പ്രസവ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്ചവരെ ഇത് തുടരും. അതേസമയം ക്രെയ്ഗാവോൺ ഏരിയ ആശുപത്രിയിൽ ഗൈനക്കോളജി സേവനങ്ങൾ ലഭ്യമാകും. ഡെയ്സി ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റായവരെ ക്രെയ്ഗാവനിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post

