ഡബ്ലിൻ: ഈ സീസണിലെ കൊടുങ്കാറ്റുകളുടെ പേരുകൾ പുറത്തുവിട്ടു. യുകെ മെറ്റ് ഓഫാീസ്, മെറ്റ് ഐറാൻ, ഡച്ച് ദേശീയ കാലാവസ്ഥാ പ്രവചന സേവനമായ കെഎൻഎംഐ എന്നിവ സംയുക്തമായിട്ടാണ് പേരുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. പൊതുജനങ്ങളാണ് പേരുകൾ നിർദ്ദേശിച്ചത്.
40,000 ത്തിലധികം നിർദ്ദേശങ്ങൾ ആളുകളിൽ നിന്നും ലഭിച്ചിരുന്നു. ഇതിൽ നിന്നും പേരുകൾ തിരഞ്ഞെടുക്കുകയായിരുന്നു. ഭൂരിഭാഗം പേരും തങ്ങളെ വേർപിരിഞ്ഞ വ്യക്തികളുടെയും വളർത്തുമൃഗങ്ങളുടെയും പേരുകളാണ് നിർദ്ദേശിച്ചത്. ഓസ്റ്റിൻ, ബോയിലോ, ക്ലോയി എന്നീ പേരുകൾ സീസണിലെ ആദ്യ കൊടുങ്കാറ്റുകൾക്ക് അധികൃതർ നൽകിയിട്ടുണ്ട്. 2015 മുതലാണ് കൊടുങ്കാറ്റുകൾക്ക് പേരുകൾ നൽകി തുടങ്ങിയത്. സെപ്തംബർ ആദ്യം മുതൽ അടുത്ത ഓഗസ്റ്റ് വരെയാണ് പട്ടിക തയ്യാറാക്കുന്നത്. ശരത്കാലത്തിന്റെ ആരംഭം മുതലാണ് കൊടുങ്കാറ്റുകൾ രൂപപ്പെട്ട് തുടങ്ങുക.

