ഓഫാലി: കൗണ്ടി ഓഫാലിയിൽ വൻ ലഹരിവേട്ട. കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാറണ്ട് പ്രകാരം ടുള്ളമോറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്. കഞ്ചാവ്, കൊക്കെയ്ൻ, എക്സ്റ്റസി എന്നിവയാണ് പിടിച്ചെടുത്തത് എന്നാണ് വിവരം. അഞ്ചേകാൽ ലക്ഷം യൂറോയുടെ 7.5 കിലോഗ്രാം കൊക്കെയ്ൻ, 20,000 യൂറോയുടെ 1 കിലോ കഞ്ചാവ്, 400 യൂറോയുടെ എക്സ്റ്റസി എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അറസ്റ്റിലായ സ്ത്രീയെയും പുരുഷനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

