ഐറിഷ് റിപ്പബ്ലിക്കൻ ആർമിയായ ഐആർഎ ആയുധം താഴെ വച്ചിട്ട് മുപ്പത്തിയൊന്ന് വർഷങ്ങൾ . അയർലൻഡുമായി വീണ്ടും ഒന്നിക്കാൻ ശ്രമിച്ച റിപ്പബ്ലിക്കൻമാരും വടക്കൻ അയർലൻഡിനെ ബ്രിട്ടീഷ് കിരീടത്തിന് കീഴിൽ നിലനിർത്തുന്നതിനെ പിന്തുണച്ച യൂണിയനിസ്റ്റുകളും തമ്മിലുള്ള ദീർഘകാല വിഭാഗീയ സംഘർഷത്തിന് അറുതി വന്നത് 1994 ഓഗസ്റ്റ് 31 നാണ്.
1998 ഏപ്രിൽ 10 ന് ഗുഡ് ഫ്രൈഡേ കരാർ എന്നറിയപ്പെടുന്ന ബെൽഫാസ്റ്റ് ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിലേക്കും തുടർന്ന്, ഒരു ജനകീയ റഫറണ്ടത്തിന് ശേഷം, പ്രാദേശിക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളിലേക്കും,എക്സിക്യൂട്ടീവിനെ സ്ഥാപിക്കുന്നതിലേക്കും നയിച്ച സമാധാന പ്രക്രിയയിലെ നിർണായക ചുവടുവയ്പ്പായാണ് ഈ വെടിനിർത്തലിനെ കാണുന്നത് .
വർഷങ്ങളുടെ അക്രമത്തിന് ശേഷമാണ് ഈ ഉടമ്പടി ഉണ്ടായത്. ഡെറി നഗരത്തിൽ, ബ്രിട്ടീഷ് സൈന്യം അഹിംസാത്മക പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.13 പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള വടക്കൻ അയർലണ്ടിന്റെ സ്വാതന്ത്ര്യത്തെച്ചൊല്ലിയുള്ള സംഘർഷം, 1969 മുതൽ 3,600-ലധികം മരണങ്ങൾക്ക് കാരണമായിരുന്നു.

