മോനാഗൻ: കൗണ്ടി മോനാഗനിൽ കൗമാരക്കാരായ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. ന്യൂബ്ലിസ് സ്വദേശി ആന്റണി മക്ഗിന്നിന് ആണ് കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചത്. 17 വയസ്സുള്ള കിയ മക്കൻ, 16 കാരിയായ ദാൽവ മുഹമ്മദ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി.
2023 ജൂലൈ 31 ന് ആയിരുന്നു പെൺകുട്ടികൾ മരിച്ചത്. അപകടകരമായ രീതിയിൽ ആന്റണി മക്ഗിൻ വാഹനം ഓടിച്ച് പെൺകുട്ടികളെ അപകടത്തിൽപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ദാൽവയുടെ സഹോദരന് പരിക്കേറ്റിരുന്നു. ആന്റണി മക്ഗിൻ അപകടകരമായി വാഹനം ഓടിച്ചെന്ന് കോടതിയ്ക്ക് ബോദ്ധ്യമായതോടെയാണ് തടവ് ശിക്ഷ വിധിച്ചത്. 15 വർഷത്തേയ്ക്ക് ആന്റണി മക്ഗിൻ വാഹനം ഓടിയ്ക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post

