ഗാൽവേ: ഗാൽവേ നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബാലിബേനിലെ ക്ലിയർവ്യൂ പാർക്കിലാണ് സംഭവം. 40 കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പോലീസ് പൊതുജനസഹായം തേടി.
ഞായറാഴ്ച ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു സംഭവം. മൂന്ന് കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 കാരന് സാരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവം കണ്ടവർ ഉണ്ടെങ്കിൽ വിവരം അറിയിക്കാനാണ് പോലീസിന്റെ അഭ്യർത്ഥന.
Discussion about this post