ബാംഗോർ: കൗണ്ടി ഡൗണിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ പിടിയിലായതായി പോലീസ്. ബാംഗോറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഒരാൾ വെടിയുതിർക്കുന്നതിന്റെയും പോലീസുകാർ ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പിടിയിലായ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഹൈ സ്ട്രീറ്റിൽ ആയിരുന്നു ഇന്നലെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും ജീവൻ നഷ്ടമാകുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ല.
Discussion about this post

