ഡബ്ലിൻ : തോക്കുകൾ, വെടിമരുന്ന്, പൈപ്പ് ബോംബ് എന്നിവ പിടിച്ചെടുത്ത കേസിൽ 45 കാരൻ കുറ്റക്കാരനെന്ന് കോടതി . കോർക്കിലെ പ്രത്യേക ജില്ലാ കോടതിയുടേതാണ് നിരീക്ഷണം . ഡഗ്ലസിലെ ഷാംറോക്ക് ലോണിലെ എൽമ് ഡ്രൈവിലെ പോൾ ഷീഹാനെയാണ് കസ്റ്റഡിയിൽ വിട്ടത്.
ചൊവ്വാഴ്ച രാത്രി, വടക്കൻ കോർക്കിലെ മാലോവിൽ ഗാർഡ സംശയാസ്പദമായി കണ്ട ഒരു കാർ പരിശോധിച്ച് നിരവധി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു . ഡ്രൈവർ പോൾ ഷീഹാനെയും അറസ്റ്റ് ചെയ്തു.
പിന്നീട്, കോർക്ക് നഗരത്തിലെ ഡഗ്ലസിലെ വീട്ടിൽ ഗാർഡ കൂടുതൽ പരിശോധന നടത്തി നിരവധി വസ്തുക്കൾ കണ്ടെത്തി. മാലോ ഗാർഡ സ്റ്റേഷനിൽ പോൾ ഷീഹാനെ അറസ്റ്റ് ചെയ്തതിന്റെ തെളിവ് ഡിറ്റക്ടീവ് ഗാർഡ ആന്റണി ഡാലിയാണ് നൽകിയത് . ഷീഹാനെതിരെ നാല് കുറ്റങ്ങൾ ചുമത്തി.
അടുത്ത ബുധനാഴ്ച വീഡിയോ കോൾ വഴി കോടതിയിൽ ഹാജരാക്കും.

