ഡബ്ലിൻ: മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കളങ്കാവൽ അയർലൻഡിലും പ്രദർശനം ആരംഭിച്ചു. ഇന്നലെ മുതലാണ് ചിത്രം അയർലൻഡിലെ തിയറ്ററുകളിലും എത്തിയത്. അതേസമയം ആദ്യം ദിനം തന്നെ കളങ്കാവലിന് മികച്ച അഭിപ്രായമാണ് സിനിമാ പ്രേമികളിൽ നിന്നും ലഭിക്കുന്നത്.
ഇന്നലെയാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലും പ്രദർശനം ആരംഭിച്ചത്. സീരിയൽ കില്ലറായ സയനൈഡ് മോഹന്റെ കഥയുമായി സാമ്യമുള്ളതാണ് ചിത്രത്തിന്റെ കഥ. എപ്പിക്സ് ഫിലിംസ് ആണ് അയർലൻഡിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. ഐ എം സി ബ്ലാക്ക്പൂൾ,കാർലോ,സാന്റീ,മുള്ളിങ്കാർ, കിൽക്കനി,ഗാൾവേ, ഡൺഡാൽക്ക്,
ഡൺ ലോഹേർ എന്നിവിടങ്ങളിലും ഓഡിയോൻ സിനിമാസ്ബ്ലാഞ്ചസ്റ്റോൺ,ചാൾസ്ടൌൺ,കൂലോക്ക്,ലിമറിക്,വാട്ടർഫോഡ് എന്നിവിടങ്ങളിലും, സിനിവേൾഡ് ഡബ്ലിനിലും, വ്യൂ സിനിമാസ് ഡബ്ലിനിലുമാണ് പ്രദർശനം. ആർക്ക് സിനിമാസ്കോർക്ക്,എന്നിസ്,വെക്സ്ഫോർഡ് എന്നിവിടങ്ങളിൽ വാരാന്ത്യത്തിൽ ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക.

