ഡബ്ലിൻ: ഡബ്ലിനിലെ ഒരു ബീച്ചിൽ കൂടി കുളിക്കുന്നതിന് നിരോധനം. മലാഹൈഡ് ബീച്ചിലാണ് കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉയിസ് ഐറാനിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഫിംഗൽ കൗണ്ടി കൗൺസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ആയിരുന്നു ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. അഞ്ച് ദിവസത്തേയ്ക്കാണ് നിരോധനം. ഇപിഎ അയർലൻഡിനെയും എച്ച്എസ്ഇ അയർലൻഡിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നത്.
Discussion about this post

