ഡബ്ലിൻ/ബെർലിൻ: ഐറിഷ് പൗരന്മാരെ പോലീസ് തല്ലിച്ചതച്ച സംഭവത്തിൽ ആശങ്ക അറിയിച്ച് ജർമ്മനിയിലെ ഐറിഷ് അംബാസിഡർ. പൗരന്മാർക്ക് ആവശ്യമായ നയതന്ത്ര സഹായം നൽകുമെന്നും ഐറിഷ് അംബാസിഡർ മേവ് കോളിൻസിന്റെ ഓഫീസ് അറിയിച്ചു. പലസ്തീൻ അനുകൂല പ്രകടനം നടത്തിയവരെയാണ് പോലീസ് ആക്രമിച്ചത്.
വ്യാഴാഴ്ച ആയിരുന്നു സംഭവം. റോസെന്തലർ സ്ട്രീറ്റിൽ ആയിരുന്നു പലസ്തീൻ അനുകൂലികൾ പ്രകടനം നടത്തിയത്. ഇതിനിടെ പോലീസ് ഇവരെ കായികമായി നേരിടുകയായിരുന്നു. ആക്രമണത്തിൽ ഐറിഷ് പൗരനായ കിറ്റി ഒബ്രിയാനെ മുഖത്ത് അടിയ്ക്കുകയും വലിച്ച് ഇഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് ഐറിഷ് അംബാസിഡർ അധികൃതരെ ആശങ്ക അറിയിച്ചത്.
Discussion about this post

