ഡബ്ലിൻ: ബുധനാഴ്ച വെസ്റ്റ്മീത്ത് സ്വദേശിയ്ക്ക് സമ്മാനം കിട്ടിയ ലോട്ടോ ജാക്പോട്ട് ടിക്കറ്റ് വിറ്റ് പോയത് മുള്ളിംഗറിലെ പിയേഴ്സ് സ്ട്രീറ്റിൽ നിന്ന്. നാഷണൽ ലോട്ടറിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 4,21,23,27,34,38 എന്നീ നമ്പറുകളും 37 ബോണസ് നമ്പറുമായ ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്.
6.2 മില്യൺ യൂറോ ആണ് സമ്മാനത്തുക. ഈ വർഷം ഇതുവരെ 9 ലോട്ടോ ജാക്പോട്ടുകൾ അയർലൻഡ് സ്വദേശികൾ സ്വന്തമാക്കിയിട്ടുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് വെസ്റ്റ്മീത്ത് സ്വദേശി.
Discussion about this post

