ഡബ്ലിൻ: സാമൂഹ്യവിരുദ്ധർ പൊതുസ്ഥലങ്ങളിൽ വരയ്ക്കുന്ന ഗ്രാഫിറ്റി നീക്കം ചെയ്യാൻ പ്രാദേശിക ഭരണകൂടങ്ങൾ ചിലവഴിയ്ക്കുന്നത് വൻതുക. പ്രതിവർഷം അഞ്ച് ലക്ഷം യൂറോയാണ് നാല് പ്രാദേശിക ഭരണകൂടങ്ങൾ മാത്രം ചുവരെഴുത്തുകൾ മായ്ക്കാൻ വിനിയോഗിച്ചിരിക്കുന്നത്. ഡബ്ലിൻ സിറ്റി കൗൺസിലാണ് ഇത്തരം നടപടികൾക്ക് വേണ്ടി ഏറ്റവും കൂടുതൽ തുക ചിലവഴിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
2023 ലും 24 ലും ആയി പൊതുസ്ഥലങ്ങളിൽ ഗ്രാഫിറ്റി വരച്ച 4,600 സംഭവങ്ങൾ ഡബ്ലിനിൽ റിപ്പോർട്ട് ചെയ്തു. ഇത് ശുചീകരിക്കാൻ രണ്ട് വർഷത്തിനിടെ 1.026 മില്യൺ യൂറോ ആണ് ഡബ്ലിനിലെ വിവിധ കൗൺസിലുകൾ ചിലവഴിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പണം ചിലവാക്കിയത് ഡബ്ലിൻ സിറ്റി കൗൺസിൽ തന്നെയാണ്. ഏഴ് ലക്ഷം യൂറോ ആണ് ഡബ്ലിൻ സിറ്റി കൗൺസിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്.

