ഡൗൺ: കൗണ്ടി ഡൗണിലെ ലിസ ഡോറിയന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ച് പോലീസ്. ഇന്നലെയാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെ വിട്ടയക്കുകയായിരുന്നു.
68 കാരനെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, കുറ്റവാളികളെ സഹായിക്കൽ, വിവരങ്ങൾ മറച്ചുവെക്കൽ, നിയമപരവും മാന്യവുമായ ശവസംസ്കാരം തടയൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.
2005 ഫെബ്രുവരി 27 നായിരുന്നു ലിസയെ കാണാതായത്. ബാലിഹാൽബർട്ട് കാരവൻ പാർക്കിൽ പാർട്ടിയിൽ പങ്കെടുത്തതിന് ശേഷം ഇവരെ കാണാതെ ആകുകയായിരുന്നു. പരാതിയെ തുടർന്ന് ശക്തമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കാണാതായതിന്റെ പിറ്റേ ദിവസം തന്നെ ലിസ കൊല്ലപ്പെട്ടാതായാണ് പോലീസ് സംശയിക്കുന്നത്.

