ഗാൽവെ: ഗാൽവെ സർവ്വകലാശാലയിലെ ലൈബ്രറിയ്ക്ക് മരണപ്പെട്ടപ്പെട്ട വിദ്യാർത്ഥിനിയുടെ പേര് നൽകാൻ തീരുമാനം. ജൂനിയർ മെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്ന ഡോ.കാരെൻ ഗിനിയുടെ പേരാണ് നൽകുന്നത്. വിദ്യാർത്ഥിനിയോടുള്ള ബഹുമാനാർത്ഥമാണ് പേര് നൽകുന്നത്.
2006 ൽ ആയിരുന്നു കാരെൻ ഗിനി കൊല്ലപ്പെട്ടത്. 23 കാരിയായ വിദ്യാർത്ഥിനിയെ കാമുകൻ കൊലപ്പെടുത്തുകയായിരുന്നു. 2000 ത്തിൽ ആയിരുന്നു കാരെൻ യൂണിവേഴ്സിറ്റിയിൽ പഠനം ആരംഭിച്ചത്. കാരെന്റെ മരണ ശേഷം അമ്മാവൻ മൈക്കൽ ഗിനി ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നുള്ള സംഭാവന പ്രയോജനപ്പെടുത്തിയാണ് ലൈബ്രറിയുടെ നിർമ്മാണം.
Discussion about this post

