കാർലോ: ലീവിംഗ് സെർട്ട് പരീക്ഷയിൽ 100 ശതമാനം മാർക്ക് സ്വന്തമാക്കി മലയാളി വിദ്യാർത്ഥി. കാർലോയിൽ താമസിക്കുന്ന ലിയോ ബ്രാംറോക്കാണ് ഉജ്ജ്വല വിജയം നേടി മലയാളികൾക്ക് അഭിമാനമായത്. ലീവിംഗ് സെർട്ട് പരീക്ഷയിൽ ആദ്യമായി 100 ശതമാനം മാർക്ക് നേടുന്ന ഇന്ത്യൻ വംശജൻ കൂടിയാണ് ലിയോ.
കാർലോയിലെ മലയാളി ദമ്പതികളായ അരുൺ ബ്രാംറോക്ക്- ബറി ബ്രാംറോക്ക് എന്നിവരുടെ മകനാണ് ലിയോ. പരീക്ഷയിൽ 625 പോയിന്റും നേടിയായിരുന്നു ലിയോയുടെ ഉജ്ജ്വല വിജയം. കാർലോയിലെ പ്രസന്റേഷൻ കോളേജിലെ വിദ്യാർത്ഥിയാണ് ലിയോ.
Discussion about this post

