അൾസ്റ്റർ: ബൻക്രാനയിലെ കുടിവെള്ള പൈപ്പിലെ ചോർച്ച കണ്ടെത്തി ഉയിസ് ഐറാൻ. ഇന്നലെയാണ് നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയ ചോർച്ച ജീവനക്കാർ കണ്ടെത്തിയത്. പൈപ്പിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പൈപ്പിലെ ചോർച്ച കീലോഗ്സ്, ഡ്രുമിനോർ പ്രദേശങ്ങളിലെ കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു.
ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി പറയുന്നതായി ചോർച്ച പരിഹരിച്ചതിന് പിന്നാലെ ഉയിസ് ഐറാൻ മേധാവി ഒ സള്ളിവൻ പറഞ്ഞു. തങ്ങളുടെ ജീവനക്കാർ പ്രവർത്തിച്ചപ്പോൾ നിങ്ങൾ സഹകരിച്ചു. അതിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

