ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് കൗമാരക്കാരന് ജീവൻ നഷ്ടമായത്.
ഇന്നലെ വൈകീട്ട് നാലരയ്ക്ക് ക്ലോഗനിൽ ആയിരുന്നു അപകടം ഉണ്ടായത്. കൗമാരക്കാരൻ സഞ്ചരിച്ച ഇരുചക്രവാഹനവും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ കൗമാരക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

