ഡബ്ലിൻ: അയർലൻഡിൽ ഹൈബ്രിഡ് കഞ്ചാവ് നിയന്ത്രിക്കുന്നതിനായി ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യം. രാജ്യത്തെ സൈക്യാട്രിസ്റ്റുകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുന്നോുവന്നിരിക്കുന്നത്. ഇത്തരം സൈക്കോ ആക്റ്റീവ് വസ്തുക്കളുടെ വിൽപ്പനയുയുടെയും വിതരണത്തിന്റെയും നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. നിരോധിത ലഹരിമരുന്നായ എച്ച്എച്ച്സി പോലുള്ളവ ഇപ്പോഴും വിപണിയിൽ സുലഭമായി ലഭിക്കുന്നതാണ് സൈക്യാട്രിസ്റ്റുകളുടെ ആശങ്കയ്ക്ക് കാരണം ആയത്.
കഴിഞ്ഞ സമ്മറിൽ ആയിരുന്നു കഞ്ചാവിന് സമാനമായ ഫലങ്ങൾ തരുന്ന സെമി സിന്തറ്റിക് കന്നാബിനോയിഡുകളിൽ ഒന്നായ ഹെക്സാഹൈഡ്രോകണ്ണാബിനോൾ നിരോധിച്ചത്. ഇത് ഉപയോഗിക്കുന്നവരിൽ മാനസിക ബുദ്ധിമുട്ടുകളുടെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിരുന്നു. ഇതേ തുടർന്നാണ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ നിയന്ത്രണങ്ങൾ കർശനം അല്ലാത്തതിനാൽ ഇവ ഇപ്പോഴും വിപണിയിൽ സുലഭമാണ്.

