വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിലെ റോസ്ലർ യൂറോ പോർട്ടിൽ നിന്നും കൊക്കെയ്ൻ ശേഖരം പിടികൂടി. 1.2 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ളയാളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
204 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 12,00,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 40 കാരനെതിരെ 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 2 പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

