ഡബ്ലിൻ: ക്രാന്തി അയർലൻഡിന്റെ ഓണാഘോഷം ഇന്ന് നടക്കും. നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്തിലുള്ള ആഘോഷമാണ് ഇന്ന് നടക്കുന്നത്. ക്രാന്തി ഓണം 2026 എന്ന പേരിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
ഓണത്തിന്റെ ഒരുമയും സൗഹൃദവും ആഘോഷത്തിന്റെ ആവേശവും പങ്കുവയ്ക്കുകയാണ് ഓണാഘോഷത്തിന്റെ ലക്ഷ്യം. ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് പരിപാടി. ഡബ്ലിനിലെ വില്ലോസ് ഫൂട്ബോൾ ക്ലബ്ബിൽ വച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. വിവിധ കലാ- സാംസ്കാരിക പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമാകും. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
Discussion about this post

