ഡബ്ലിൻ: അയർലന്റിൽ കോട്ടയം സ്വദേശി അന്തരിച്ചു. തോട്ടക്കാട് ഇരവുചിറ, പൂവത്തുംമൂട്ടിൽ വിജയകുമാർ പി നാരായണൻ എന്ന രാജേഷ് ആണ് അന്തരിച്ചത്. 47 വയസ്സായിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കും.
കൗണ്ടി ഡബ്ലിനിലെ സ്വാർഡ്സ് എക്സ്പ്രസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിജയകുമാർ. ഇതിനിടെയാണ് കുടുംബത്തെയും അയർലന്റിലെ മലയാളി സമൂഹത്തെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട്.
വിജയകുമാറിന്റെ ഭൗതികദേഹം മാസി ബ്രദേഴ്സ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചു. ഭാര്യയും രണ്ട് മക്കളുമാണ് അദ്ദേഹത്തിനുള്ളത്. ഭാര്യ ആശ കറുകച്ചാൽ ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിലെ ജീവനക്കാരിയാണ്.
Discussion about this post

